അച്ഛൻ ​ഗിറ്റാറിൽ പിന്നണി ഒരുക്കി, സൂപ്പർഹിറ്റ് ​ഗാനത്തിന് കവർ വേർഷനൊരുക്കി അപർണ


അപർണയും ആസിഫ് അലിയും നായികാ–നായകന്മാരായി എത്തിയ ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘ഒരു നോക്കു കാണുവാൻ’ എന്ന ഗാനത്തിനാണ് താരം കവർ വേർഷൻ ഒരുക്കിയത്.

-

താൻ നായികയായെത്തിയ ചിത്രത്തിലെ സൂപ്പർഹിറ്റ് ​ഗാനത്തിന്റെ കവർ വേർഷനൊരുക്കി കയ്യടി നേടി അപർണ ബാലമുരളി. അപർണയും ആസിഫ് അലിയും നായികാ-നായകന്മാരായി എത്തിയ ‘ സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലെ ‘ ഒരു നോക്കു കാണുവാൻ’ എന്ന ഗാനത്തിനാണ് താരം കവർ വേർഷൻ ഒരുക്കിയത്. അപർണയുടെ അച്ഛനാണ് ​ഗാനത്തിന് ​പിന്നണിയിൽ ​ഗിറ്റാർ വായിക്കുന്നത്.

ജിസ് ജോയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. ദീപക് ദേവ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. സംവിധായകൻ ജിസ് ജോയ് തന്നെയാണ് പാട്ടിനു വരികളൊരുക്കിയത്. കാർത്തിക് ആണ് ചിത്രത്തിൽ ഈ ​ഗാനം ആലപിച്ചത്.

മികച്ച ​ഗായിക കൂടിയാണ് അപർണ. തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചത് അപർണയാണ്. സൺഡേ ഹോളിഡേയിലെ മഴ പാടും എന്ന ​ഗാനവും അരവിന്ദ് വേണുഗോപാലും അപർണയും ചേർന്നാണ് പാടിയത്.

Oru Nokku Kanuvan ❤️ Balamurali Murali Amith Sajan

Posted by Aparna Balamurali on Wednesday, 15 July 2020

Content highlights : Aparna balamurali cover Version for Sunday holiday song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented