നീഷ് ഝായുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലറാണ് അന്‍വര്‍. അമേരിക്കയിലെ വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയആക്രമണത്തിന് ശേഷം ലോകത്തിലെ മുസ്ലീം ജനത അഭിമുഖീകരിക്കേണ്ടി വന്ന സമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മനീഷ് ഝാ അന്‍വറിന്റെ കഥ എഴുതിയത്. മനീഷ കൊയ്‌രാള, സിദ്ധാര്‍ഥ്  കൊയ്‌രാള, നൗഹീദ് സെരുസി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മെഹ്‌റു-അന്‍വര്‍- ഉദിത് എന്നിവരുടെ ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്‍വറിന്‌ മെഹ്‌റുനോട് പ്രണയം തോന്നുന്നു. എന്നാല്‍ മെഹ്‌റുവിന് പ്രണയം ഉദിതിനോടാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ ജനിച്ച മെഹ്‌റുവും ഉദിതും തമ്മിലുള്ള പ്രണയത്തില്‍ സാമുദായിക ശക്തികള്‍ ഇടപെടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒടുവിലത് മൂന്ന് കഥാപാത്രങ്ങളുടെ മരണത്തില്‍ കലാശിക്കുന്നു.

2007 ജനുവരി 12 ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത അന്‍വറിന്‌ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാനായില്ല. എന്നാല്‍ അന്‍വറിലെ ഗാനങ്ങള്‍ ഹിന്ദി സിനിമാസംഗീതത്തിലെ ഏറ്റവും ജനപ്രിയഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. രൂപ്കുമാര്‍ റാത്തോഡ്, ക്ഷിതിജ് താരേ മിഥുന്‍ ശര്‍മ എന്നിവര്‍ ആലപിച്ച മോലാ മേരേ... മോലാ...., ക്ഷിതിജ് താരേ, ശില്‍പ്പ റാവു എന്നിവര്‍ ആലപിച്ച തൊസെ നൈന ലാഗേ..., എന്നീ ഗാനങ്ങള്‍ക്ക് ഇന്നും ഒരുപാട് ആരാധകരുണ്ട്. മിഥുന്‍ ശര്‍മ, പങ്കജ് അശ്വതി എന്നവരാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. സയീഖ് ഖദ്രി, ഹാസന്‍ കമല്‍, ധരം സര്‍ഥി, പങ്കജ് അശ്വതി തുടങ്ങിയവരായിരുന്നു ഗാനരചയിതാക്കള്‍.

 

സിനിമ വന്‍പരാജയം, എന്നാല്‍ പാട്ടുകള്‍ ഉയിര്‍ത്തെഴുന്നേറ്റു; റഹ്‌മാന്‍-ദര്‍ബാര്‍ മായാജാലം.

Content Highlights: Anwar 2007 film Hindi Movie, evergreen hits, Manish Jha, Maula Mere, Tose Naina Lage.