യസൂര്യ നായകനായെത്തുന്ന അന്വേഷണം എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. 'ഇളം പൂവേ....' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും താരങ്ങളുടെയും അവരുടെ മക്കളുടെയും അപൂര്‍വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നതാണ് പാട്ടിന്റെ ഹൈലൈറ്റ്.

ദുല്‍ഖറിനെ തോളിലിരുത്തിയ മമ്മൂട്ടി, മറിയത്തെ കയ്യിലെടുത്ത് ദുല്‍ഖര്‍, പ്രണവിന്  ഉമ്മ നല്‍കുന്ന മോഹന്‍ലാല്‍, സുകുമാരന്റെ മടിയിലിരിക്കുന്ന ഇന്ദ്രജിത്ത്, ഗോകുലിന് ഉമ്മ നല്‍കുന്ന സുരേഷ് ഗോപി, കാളിദാസിനെ മടിയിലിരുത്തിയിരിക്കുന്ന ജയറാം, മീനാക്ഷിയെ ചേര്‍ത്തു പിടിച്ച് ദിലീപ് എന്നിങ്ങനെ ഇരുപത്തിരണ്ടോളം താരങ്ങള്‍  മക്കള്‍ക്കൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. 

ജോ പോള്‍ ആണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ഗാനം സൂരജ് സന്തോഷ് ആലപിച്ചിരിക്കുന്നു. പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. 

Content Highlights : Anveshanam Movie Song Ilam Poove Lyric Video Jayasurya Prasobh Vijayan Jakes Bejoy