ദിലീപ്, അനു സിത്താര എന്നിവര്‍ നായികാനായകന്‍മാരായി അഭിനയിക്കുന്ന ശുഭരാത്രിയിലെ ഗാനമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അനുരാഗക്കിളിവാതില്‍ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ പ്രണയജോടികളായി ദിലീപും അനുവും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ക്കൊരു സംശയം-അനു സിത്താരയ്ക്ക് കാവ്യമാധവന്റെ ചെറിയ ഛായയില്ലേ? 

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, തിളക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ദിലീപ്-കാവ്യ ജോടികളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ഗാനരംഗം എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പാട്ടിലും ചിത്രത്തിലും തികച്ചും വ്യത്യസ്തനായ പുതിയൊരു ദിലീപിനെ കാണാമെന്നും പ്രേക്ഷകര്‍ പറയുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കുന്നത്. ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

Content Highlights : Dileep, Anu Sithara, Shubharathri movie