കാതിന് തേന്മഴയും കണ്ണിന് കുളിർമഴയുമായി ഈ താരങ്ങൾ ഒന്നിക്കുന്നു; മനോഹര വീഡിയോ


നൃത്തസംവിധായകനായ ബിജു ധ്വനി തരം​ഗ് ആണ് കോറിയോ​ഗ്രാഫി

-

തുമ്പോളി കടപ്പുറം എന്ന ചിത്രത്തിലെ 'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ കവർ വേർഷന് നൃത്താവിഷ്കാരം ഒരുക്കി താരങ്ങൾ.

അനു സിതാര, നവ്യാ നായർ, അനുശ്രീ, ആശാ ശരത്, ദുർ​ഗ കൃഷ്ണ, രമ്യ നമ്പീശൻ, രചന എന്നിവരാണ് വീഡിയോയിൽ ഒന്നിക്കുന്നത്.

നൃത്തസംവിധായകനായ ബിജു ധ്വനി തരം​ഗ് ആണ് കോറിയോ​ഗ്രാഫി. ഇഷാൻ ദേവാണ് ആലാപനം. എല്ലാവരും അവരവരുടെ വീടുകളിൽ വച്ചാണ് വീഡിയോയുടെ ഭാ​ഗമായിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

A post shared by Anu Sithara (@anu_sithara) on

ലോക്ക് ഡൗണിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് താരങ്ങൾ വീഡിയോയ്ക്കായി ഒന്നിച്ചത്. അനു സിത്താര വയനാട്ടിലും നവ്യാ നായർ ഹരിപ്പാടുമാണ് താമസിക്കുന്നത്. വി.കെ. പ്രകാശ് ഒരുക്കുന്ന ഒരുത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു നവ്യ.

ദുബായിയിൽ ആണ് ആശാ ശരത് ഉള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു മകൾ കാനഡയിലെ ഹോസ്റ്റലിൽ കുടുങ്ങിയതിന്റെ ആശങ്ക പങ്കുവച്ച് താരം രം​ഗത്ത് വന്നിരുന്നു. പത്തനാപുരത്തെ വീട്ടിലാണ് അനുശ്രീ. ഈയിടെ ടിക് ടോക്കിലും താരം

Content Highlights : Anu Sithara Navya Nair Asha sarath Remya Nambeesan Durga Krishnan Anusree Rachana Dance Performance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented