രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയ​ഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ​ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.

'സാര കാട്രേ' എന്ന് തുടങ്ങുന്ന ​ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സം​ഗീതം. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നേരത്തെ അന്തരിച്ച പ്രിയ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ​അണ്ണാത്തെയിലെ ഗാനം പുറത്തിറങ്ങിയിരുന്നു. സിരുത്തെ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്. 

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൺ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Annaatthe movie song sung by Sid Sriram and Shreya Ghoshal Rajinikanth Nayanthara