ആദ്യമായി മലയാളഗാനം ആലപിച്ച്‌ അനിരുദ്ധ്, ശേഷം മൈക്കിൽ ഫാത്തിമയിലെ ഗാനത്തിന്റെ ടീസർ


1 min read
Read later
Print
Share

മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

അനിരുദ്ധ് രവിചന്ദർ | ഫോട്ടോ: www.facebook.com/AnirudhOfficial

ഇന്ത്യൻ സംഗീതരംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. "ടട്ട ടട്ടര" എന്ന ഗാനത്തിന്റെ രസകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഈ ശനിയാഴ്ചയാണ് ഗാനം റിലീസാകുന്നത്. ഹെഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ സംവിധായകൻ മനുവും ഹെഷാമും സുഹൈൽ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ, കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Content Highlights: anirudh singing malayalam song for sesham mikel fathima movie, hesham abdul wahab, actress kalyani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Maamannan

ജോളി മൂഡിൽ എ.ആർ. റഹ്മാനും കുട്ടിസംഘവും; കയ്യടി നേടി മാമന്നനിലെ 'ജി​ഗു ജി​ഗു റെയിൽ'

May 27, 2023


Thrishanku Movie

1 min

'ത്രിശങ്കു'വിലെ ​ഗാനങ്ങൾ പുറത്തിറക്കി ശ്രീരാം രാഘവനും വാസൻ ബാലയും ശ്യാമപ്രസാദും

May 6, 2023


PS 2

1 min

ദ്രുപതുമായി എ.ആർ. റഹ്മാൻ; പൊന്നിയിൻ സെൽവനിലെ വീര രാജ വീരയ്ക്ക് കയ്യടി

Apr 9, 2023

Most Commented