സംവിധായകൻ ഐ.വി. ശശിയുടെയും നടി സീമയുടെയും മകൻ അനി ഐ.വി. ശശിയുടെ കന്നി തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. 'നിന്നിലാ നിന്നിലാ' എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. സിനിമയുടെ തിരക്കഥയും അനി തന്നെയാണ്.  

ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും അഭിനയിക്കുന്നു. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ.

ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം.

A platter full of entertainment! Presenting the title and first look of #NinnilaNinnila starring Ashok Selvan Nithya...

Posted by Nithya Menen on Sunday, 18 October 2020

 

Content Highlights : Anil I V Sasi Telugu Movie nithya Menen Ashok Selvan Ritu Varma Ninnila Ninnila