ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് വേണ്ടി പാട്ട് പാടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ അനന്യ സിനിമയില്‍ പാടുന്നു. സംഗീത സംവിധായകന്‍ ബിജിപാലാണ് അനന്യയ്ക്ക് അവസരം നല്‍കിയത്. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യയുടെ അരങ്ങേറ്റം

ഉയരെ എന്ന് ചിത്രത്തിലെ 'നീ മുകിലോ..' എന്ന പാട്ട് അനന്യ പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായത്. ഈ വീഡിയോ കണ്ട പ്രജേഷ് സെന്നും ബിജിപാലും അനന്യയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.  

ജന്മനാ കാഴ്ച്ചയില്ലാത്ത ഈ പെണ്‍കുട്ടി കണ്ണൂര്‍ വാരം സ്വദേശിയാണ്. വീട്ടിലെ റേഡിയോയില്‍ പാട്ട് കേട്ടാണ് അനന്യ പാട്ടു പഠിച്ചത്. ധര്‍മ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഈ കൊച്ചുമിടുക്കി. വീട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍ണപിന്തുണ അനന്യക്ക് ഉണ്ട്. കാഴ്ച ലഭിക്കാനുള്ള ചികില്‍സയിലാണ് അനന്യയിപ്പോള്‍.

Content Highlights: Ananya blind girl, ne mukilo uyare movie, to sing in Cinema, Bijibal, Jayasurya, Movie, Viral Video