ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് അമ്മ മേഘം


ദീപു ആര്‍.എസ് ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ സബീഷ് ബാലയാണ്.

-

സല്‍ ഗീതത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പുറത്തിറക്കിയ ഗസല്‍ സിനിമാറ്റിക് മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. അമ്മ മേഘം എന്ന മ്യൂസിക് ആല്‍ബം ഓറഞ്ച് മീഡിയ യൂട്യൂബ് ചാലലിലൂടെയ പുറത്തിറക്കിയ സംഗീതാവിഷ്കാരത്തിന്റെ പ്രകാശനം നടൻ ജഗദീഷും ഇഗ്‌നേഷ്യസും( ബേർണി ഇഗ്‌നേഷ്യസ് ) ചേർന്ന് ഓൺലൈനിൽ നിർവഹിച്ചു. .

ദീപു ആര്‍.എസ് ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ സബീഷ് ബാലയാണ്. ആലാപനം രാജേഷ് തനയ്.

ശ്രീദീപം ക്രീയേഷന്റെ ബാനറില്‍ സാഹിത്യകാരനും സംസ്‌കാരിക പ്രവര്‍ത്തകനുമായ ദീപു ആര്‍.എസ് ചടയമംഗലവും കെ.വി.പി.കെ പ്രവാസി സംഘടനയുടെ രക്ഷാധികാരി അനില്‍ ചിറ്റാശ്ശേരിയും ചേര്‍ന്ന് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. കാളിദാസ കലാ കേന്ദ്രത്തിന്റെയും കണ്ണൂര്‍ വാസൂട്ടി മാഷിന്റെ നാടകകളരിയിലൂടെ പ്രക്ഷക മനസ്സില്‍ ഇടംപിടിച്ച ഗായകനും നടനും സംഗീത സംവിധായകനുമായ സന്ദീപ് കുമാറാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും പ്രതികരണങ്ങളുമാണ് അമ്മ മേഘത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത് ലഭിച്ചിരിക്കുന്നത്.സിനിമ സീരിയൽ താരങ്ങളായ രമേശ് വലിയശാല, മധുമേനോന്‍, എന്നിവരോടൊപ്പം മാസ്റ്റര്‍ അദ്വൈത് ദീപു, ശ്രീദേവി, ഗിരിജ പ്രമോദ്, ശിഖ, അഖില്‍ പന്തളം, പ്രജിത് തുടങ്ങിയവരും ഇതിൽ അഭിനയിച്ചിരിക്കുന്നു.

Content Highlights: Amma Megham Tribute musical video for Umbayee

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented