
-
ജന്മദിനത്തില് പ്രിയഗായകന് എസ്.പി.ബിയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി അംബിക. എസ്.പി. ബിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആശംസകള്‍ പങ്കുവെച്ചിരിക്കുന്നത്. ഗായകന് എന്നതിലുപരി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള എസ് പി ബാലസുബ്രമണ്യനൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും അംബിക പറയുന്നു. 1996ല്‍ കെ ടി കുഞ്ഞുമോന്റെ നിര്‍മ്മാണത്തില്‍ കോടീശ്വരന് എന്ന സിനിമയില്‍. എന്നാല്‍ ചിത്രം റിലീസായില്ല.
ഈ തണലില്‍ ഇത്തിരി നേരം, അഥര്‍വം തുടങ്ങിയവ മലയാളത്തിലും ജെന്റില്മാന്, കാതലന്‍, കാതല്‍ ദേശം തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലും നിര്‍മ്മിച്ച തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നിര്‍മാതാവാണ് കെ ടി കുഞ്ഞിമോന്.
കുഞ്ഞിമോന് മകന് എബിയെ സിനിമയില്‍ കൊണ്ടുവരാനായാണ് കോടീശ്വരന് എന്ന ചിത്രത്തെക്കുറിച്ച് ആലോചിച്ചത്. എബിയുടെ നായികയായെത്തിയത് തെന്നിന്ത്യന്‍ താരം സിമ്രാനും. ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സില്‍ ബോളിവുഡ് നടി കരിഷ്മ കപൂറും. ഷൂട്ടിങ് തീര്‍ന്ന സിനിമയിലെ ഗാനങ്ങളും പുറത്തെത്തിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുഞ്ഞുമോന് ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം എബിയുടെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹം നിര്‍മ്മിച്ചു. അതൊന്നും വെളിച്ചം കണ്ടില്ല. ഒടുവില്‍ നിലാവേ വാ എന്ന വിജയ് ചിത്രത്തിലാണ് എബി അരങ്ങേറ്റം കുറിച്ചത്.
Content Highlights : Ambika actress fb post about SPB on his birthday movie kodeeswaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..