നിരവധി ഹിറ്റുകളായ ഓണപ്പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ആലപ്പി രംഗനാഥ് മാസ്റ്റർ ഗൃഹാതുരത്വമുണർത്തുന്ന പുതിയൊരു പാട്ടുമായി  വീണ്ടുമെത്തുന്നു. മാസ്റ്റർ ഈണമിട്ട് യേശുദാസ് പാടിയിട്ടുള്ള നിരവധി ഓണപ്പാട്ടുകൾ കേരളീയർ ആസ്വദിച്ചിട്ടുണ്ട്. അതിലേക്ക് ചേർത്തുവയ്ക്കാൻ മാസ്റ്ററുടെ സംഗീതകുടുംബം ഓണക്കാലത്ത് സമർപ്പിക്കുന്ന ഈ ഗാനം കൂടി.

മൂന്നു തലമുറ ഒന്നിച്ചുചേർന്നാണ് ഓണസഖി ഒരുക്കിയിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ രംഗനാഥിന്റെ മകൻ ജയപ്രമോദാണ് സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. കൊച്ചുമകൻ സംഗീത് ആണ് പാടി അഭിനയിച്ചിരിക്കുന്നത്.


Content Highlights :alappey ranganath master and family new onam song onasakhi