വിനയന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണിത്. ആറു കോടി രൂപയാണ് ഒന്നാം ഭാഗം ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത്. രണ്ടാം ഭാഗത്തെക്കുറിച്ചും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
എസ് രമേശന് നായരുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം നിര്‍വഹിച്ച ഗാനങ്ങളും അന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. പുതുമഴയായ് വന്നൂ നീ എന്ന ഗാനമാണ് ആകാശഗംഗയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത്. മയൂരിയും ദിവ്യ ഉണ്ണിയും പേടിപ്പെടുത്തുന്ന പ്രേതരൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ ഗാനം രണ്ടാം ഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവര്‍ വേര്‍ഷനായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശബ്നം റിയാസ് ആണ്. നിറത്തിലെ 'ശുക്രിയ' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് ശബ്നം. ഇഷാന് ദേവ് ആണ് പുതിയ ഗാനത്തിന്റെ ശബ്ദമിശ്രണം.
Content Highlights : Akashaganga 2 song puthumazhayay vannu nee cover version