പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ മുഹമ്മദ് അജ്മലിന്റെ മലരേ മൗനമാ - പൂക്കള്‍ പൂക്കും തരുണം കവര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ശിക്കുന്നു.

നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനാണ് അജ്മല്‍. ഖത്തറിലെ മലയാളം എഫ് എമ്മില്‍ ജോലി ചെയ്യുകയാണ് അജ്മലിപ്പോള്‍.

മോഹന്‍ലാല്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് അജ്മല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിദ്യാസാഗര്‍ ചിട്ടപ്പെടുത്തിയ 'മധുമതി  വിരിഞ്ഞുവോ' എന്ന് തുടങ്ങുന്ന ഗാനം അജ്മലാണ് പാടിയത്. പിന്നീട് ദീപക് ദേവിന്റെ സംഗീതത്തില്‍ ലാവണ്ടര്‍ സിനിമയിലും അജ്മല്‍ പാടിയിട്ടുണ്ട്.

വീഡിയോ കാണാം