ഒരു പോസ്റ്റൊഴിച്ച് ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തു; ദുരൂഹത അവശേഷിപ്പിച്ച് അദ്നാൻ സമിയുടെ കുറിപ്പ്


അദ്നാൻ സമി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

ലോകമെമ്പാടും ആരാധകരുള്ള ​ഗായകനാണ് അദ്നൻ സമി. പാട്ടിനേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞദിവസം അദ്നാൻ സമിയുടെ ഇൻസ്റ്റാ​ഗ്രാം പേജ് തേടിയെത്തിയവരെല്ലാം ഒന്നടങ്കം ഞെട്ടി. അടിമുടി സസ്പെൻസ് ആയിരുന്നു അവർക്കവിടെ കാണാനായത്.

ഒരു പോസ്റ്റൊഴിച്ച് ബാക്കിയെല്ലാം അദ്നാൻ സമി ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അൽവിദ എന്നെഴുതിയിരിക്കുന്ന അഞ്ച് സെക്കന്റുള്ള വീഡിയോ മാത്രമാണ് അദ്ദേഹത്തിന്റെ പേജിൽ അവശേഷിക്കുന്നത്. വിട എന്നാണ് അൽവിദയുടെ അർത്ഥം. ആറുലക്ഷ​ത്തി എഴുപത്തേഴായിരം ഫോളവർമാരാണ് ഇൻസ്റ്റാ​ഗ്രാമിൽ അദ്ദേഹത്തിനുള്ളത്. എന്നാൽ ഇപ്പോഴത്തെ സംഭവത്തിന് പിന്നിൽ എന്താണെന്നാണ് ഏവരും ചോദിക്കുന്നത്.

അൽവിദ എന്നത് പുതിയ പാട്ടായിരിക്കുമല്ലേ എന്നാണ് ഒരാരാധിക ചോദിച്ചത്. ഒരു പുതിയ തുടക്കമെന്നും മോശമായി എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടാകുന്നുവെന്നും ഈ സന്ദേശം ഭയപ്പെടുത്തുന്നുവെന്നുമൊക്കെയാണ് വീഡിയോക്ക് വന്നിരിക്കുന്ന കമന്റുകൾ.

പാകിസ്താനിലാണ് ജനിച്ചതെങ്കിലും സമി പഠിച്ചതും വളർന്നതുമെല്ലാം യു.കെയിലായിരുന്നു. 2016-ലാണ് ​ഗായകൻ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. അദ്ദേഹം ശരീരഭാരം കുറച്ചത് ഏറെ വാർത്തകൾക്കും ഇടയാക്കിയിരുന്നു. സിനിമയിലും ആൽബങ്ങളിലുമെല്ലാം സജീവമായിരുന്ന കാലത്ത് 200 കിലോയോളമായിരുന്നു അദ്നാൻ സമിയുടെ ശരീരഭാരം. ഇത് പിന്നീട് പടിപടിയായി കുറച്ചുവരികയായിരുന്നു. ഭർദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുൻ സരാ തുടങ്ങി നിരവധി ​ഗാനങ്ങളാണ് അദ്ദേഹം സൂപ്പർ ഹിറ്റുകളാക്കിയത്.

Content Highlights: Adnan Sami's Instagram Post, Adnan Sami Says Alvida to Instagram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented