ആലപ്പി അഷ്റഫ് വീണ്ടും സംവിധാനത്തിലേക്ക്, അടിയന്തരാവസ്ഥ കാലത്തെ അനുരാഗം ആരംഭിച്ചു


അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

അടിയന്തരാവസ്ഥ കാലത്തെ അനുരാഗം ലൊക്കേഷനിൽ നിന്ന്

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ശനിയാഴ്ച്ച വർക്കലയ്ക്കടുത്തുള്ള അകത്തുമുറിയിൽ ആരംഭിച്ചു.

വർക്കല എസ്. ആർ. എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ആർ.ഷാജി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്ത നിർമ്മാതാവും എഴുത്തുകാരനുമായ ജെ.ജെ.കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പും നൽകി. കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ, ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രമാരംഭിച്ചത്.





അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന, ഗാനങ്ങൾ -ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം - അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, ടി.എസ്.ജയരാജ്, ആലാപനം - യേശുദാസ്, ശ്രേയാ ഘോഷാൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ, ഛായാഗ്രഹണം -ബി.ടി.മണി. എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈൻ - തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ. ലൈൻ പ്രൊഡ്യൂസർ -എ.കബീർ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ. ഫോട്ടോ - ഹരി തിരുമല. പി.ആർ.ഓ - വാഴൂർ ജോസ്.

വർക്കലയിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

Content Highlights: adiyantharavastha kalathe anuragam, alleppey ashraf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented