.
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ആദിവാസിയിലെ ആദ്യഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ചിന്ന രാജ എന്ന താരാട്ടുപാട്ടാണ് റിലീസായത്. ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോക്ടർ സോഹൻ റോയ് ആണ് ചിത്രം നിർമിക്കുന്നത്. ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്.
ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. ക്യാമറ : പി. മുരുകേശ്, സംഗീതം: രതീഷ് വേഗ, എഡിറ്റിംഗ്: ബി. ലെനിൻ, സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ സംഭാഷണം- ഗാനരചന: ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ: വിയാൻ, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ, ആർട്ട് : കൈലാഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും: ബിസി ബേബി ജോൺ സ്റ്റിൽസ് : രാമദാസ് മാത്തൂർ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ്: പി.ശിവപ്രസാദ്.
Content Highlights: Adivasi movie based on attappadi madhu song released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..