അടിത്തട്ട് സിനിമയുടെ പോസ്റ്റർ
യുവനടൻമാരായ സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടിത്തട്ട്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെസർ അഹമ്മദ് എഴുതി ഈണമിട്ട ഗാനം ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്.
ജയപാലൻ, പ്രശാന്ത് അലക്സാണ്ടർ, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ജിജോ ആന്റണിയാണ് സംവിധാനം. ഖൈസ് മില്ലൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് പപ്പിനു ആണ് ഛായാഗ്രഹണം.
സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് അടിത്തട്ട് തിയറ്ററിലെത്തിക്കുന്നത്. ഡിജിറ്റൽ പി ആർ : മാക്സോ ക്രിയേറ്റീവ്. ചിത്രത്തിന്റെ ടീസർ നേരത്തേ റിലീസ് ചെയ്തിരുന്നു. ഒരു ബോട്ടും അതിലെ ആളുകളും അവർ മത്സ്യബന്ധനം നടത്തുന്നതും രാത്രിയിൽ ഉണ്ടാകുന്ന സംഘർഷവും ആണ് ടീസറിൽ കാണിക്കുന്നത്.
Content Highlights: adithattu song released, sunny wayne and shine tom chacko
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..