ഈ കോവിഡ് കാലത്ത് കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയത്തിൻ്റെ കഥ പറയുന്ന പുതിയ പ്രണയ ആൽബം “ആദ്യാനുരാഗം” ശ്രദ്ധ നേടുന്നു.

അഭിജിത്ത് കൊല്ലവും സിമി ആൻ്റണിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിജോയ് ജോർജ്ജ് ആണ്. ജോബിൻ തച്ചിൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിൻ്റെ ഓർക്കസ്ട്രേഷനും മിക്സിംഗും ചെയ്തത് അരുൺ കുമാരനാണ്.
 

കോളേജ് കലോത്സവത്തിൻ്റെ ഇടയിൽ കണ്ടുമുട്ടുന്ന കമിതാക്കളുടെ പ്രണയത്തിൻ്റെ കഥ പറയുന്ന ആദ്യാനുരാഗത്തിൻ്റെ വീഡിയോ സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് ആർ. ആണ്. ഛായാഗ്രഹണം അജിത്ത് ബാവീസ് ആണ്.. എഡിറ്റിംഗ്, അനിമേഷൻ ദിനരാജ് ഡി നായർ

content highlights : Adhyanuragam Music Album