കന്‍ സംവിധാനം ചെയ്ത ഗാനത്തെക്കുറിച്ച് നടി മാലാ പാര്‍വതി. മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ എസ് എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച 'ഒന്നായിടും ലോകം' എന്ന ഗാനം മമ്മൂട്ടിയാണ്  റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെ മകന്‍ അനന്തകൃഷ്ണനെയും പാട്ട് ആലപിച്ച ഗോകുല്‍ ഹര്‍ഷനെയും നടി ആരാധകര്‍ക്ക്‌ പരിചയപ്പെടുത്തി. മമ്മൂട്ടിയോടു പ്രത്യേക നന്ദിയും അറിയിച്ചു.

കോവിഡ് എന്ന മഹാമാരിയെ തുരത്താന്‍ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നില്‍ക്കണമെന്ന ആശയമാണ് ഗാനത്തിലൂടെ പറയുന്നത്. ഗോകുല്‍ ഹര്‍ഷന്‍ ആണ് സംഗീതവും ആലാപനവും. മാലാ പാര്‍വതിയുടേതാണ് വരികള്‍. ഛായാഗ്രഹണം ശ്രീകുമാര്‍. തെക്കന്‍ ക്രോണിക്കിള്‍സ് എന്ന ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഗോകുല്‍ ഹര്‍ഷന്റെ നേതൃത്വത്തിലുള്ള തെക്കന്‍ ക്രോണിക്കിള്‍സ് എന്ന ബാന്റാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

Content Highlights : actress maala parvathy son ananthakrishnan directs onnayidum lokam album song