'പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്' പാടി ആയുഷ്മാന്‍ ഖുറാന


സ്വവര്‍ഗാനുരാഗികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ആയുഷ്മാന്റെ അവസാനം ഇറങ്ങിയ സിനിമയാണ് ശുഭ് മംഗള്‍ സ്യാധാ സാവധാന്‍

Ayushmann Khurrana|Instagram

ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാന പാട്ടുകള്‍ സമൂഹ മാധ്യമങ്ങളിലാകെ ഹിറ്റാണ്. സിനിമകളില്‍ പാട്ടുന്നതുകൂടാതെ സ്വന്തമായി എഴുതുകയും അത് ഈണം കൊടുക്കുന്ന ശീലവും ആയുഷ്മാനുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ ഓരോ പാട്ടും പരിപാടിയുമൊക്കെയായി താരം സമൂഹ മാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്.

സ്വവര്‍ഗാനുരാഗികളുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ആയുഷ്മാന്റെ സിനിമയാണ് ശുഭ് മംഗള്‍ സ്യാധാ സാവധാന്‍. അതിലെ 'മേരെ ലിയെ തും കാഫി ഹോ' എന്ന ഗാനം പാടുന്ന വീഡിയോയാണ് ആയുഷ്മാന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഈയിടെയാണ് ചിത്രം പുറത്തിറങ്ങിയത്

ഇദ്ദേഹം തന്നെയാണ് ഈ ഗാനം സിനിമയിലും പാടിയിരിക്കുന്നത്. ഇതില്‍ പറയുന്നത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും തങ്ങളുടെ കുടുംബത്തോടും നമ്മള്‍ സ്‌നേഹിക്കുന്നവരോടും പറയേണ്ടതെന്നാണ് ആയുഷ്മാന്‍ പറയുന്നത്.

A post shared by Ayushmann Khurrana (@ayushmannk) on

'ഈ സീസണിലെ അവസാനത്തെ ഗാനമാണ് ഇത്. നിങ്ങള്‍ ലോക്ക്ഡൗണില്‍ ഒറ്റക്കാണ് ഉള്ളതെങ്കില്‍, ഇതാണ് ആ 'പെര്‍ഫക്ട് ലോക്ക്ഡൗണ്‍ സോങ്'. അതല്ലെങ്കില്‍ നിങ്ങള്‍ കുടുംബത്തോടൊപ്പമോ, പങ്കാളിയോടൊപ്പമോ, ആരോടൊപ്പമോ ആയിക്കോട്ടെ. അവരോട് പറയാം എനിക്ക് നിങ്ങള്‍ പര്യാപ്തരാണ്, ലോകത്ത് മറ്റൊന്നും അനിവാര്യമല്ല എന്ന്.' ഇത് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം പാട്ട് പാടുന്നത്.

സിനിമയില്‍ വായുവിന്റെ വരികള്‍ക്ക് ആയുഷ്മാനും തനിഷ്‌ക് ബാഗ്ചിയും ചേര്‍ന്നാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്.

Content Highlights: Actor Singer Ayushmann Khurrana sings the perfect lockdown song from his film Shubh Mangal Zyada Saavdhan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented