രു ഇടവേളയ്ക്കുശേഷം നടൻ ദുൽഖർ സൽമാൻ ഗായകന്റെറോളിൽ തിരിച്ചെത്തുകയാണ്. ഇത്തവണ തമിഴിലാണ്. ദുൽഖർ, കാജൽ അഗർവാൾ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന 'ഹേയ് സിനാമിക' എന്ന തമിഴ്ചിത്രത്തിലാണ് താരം പാടുന്നത്. മലയാളത്തിൽ ഒരുപിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതാദ്യമെന്ന പ്രത്യേകതയുണ്ട്. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മാധവൻ കർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്.

'എന്റെ ഗുരുക്കളിൽ ഒരാളിൽനിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും. എന്റെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റർ. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴിൽ പാടി' എന്ന് പോസ്റ്റിനൊപ്പം ദുൽഖർ കുറിച്ചു. ഒപ്പം ഗോവിന്ദ് വസന്തയുടെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവൻ കർക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും പ്രശംസിക്കുന്നു ദുൽഖർ. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായി. ഈ വർഷം അവസാനം ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

Content highlights :actor dulquer salmaan sang again in tamil movie hey sinamika