പ്രിയതാരത്തിന് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനമൊരുക്കി ഗായകനും സംഗീതസംവിധായകനുമായ ഋത്വിക് എസ്.ചന്ദ്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഋത്വിക്കിന്റെ വിശേഷപ്പെട്ട പിറന്നാള്‍ സമ്മാനം. മെഗാസ്റ്റാറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനത്തിന്റെ അക്കാപെല്ലയാണ് ഈ യുവകലാകാരന്‍ പ്രിയനടന് വേണ്ടി വീഡിയോയായി അവതരിപ്പിച്ചത്. 

ഉപകരണങ്ങളുടെ അകമ്പടിക്ക് പകരം ഗായകരോ മറ്റോ കോറസിലൂടെ പശ്ചാത്തലസംഗീതമൊരുക്കുന്ന രീതിയാണ് അക്കാപെല്ലയില്‍. ഇതേരീതിയില്‍ ഋത്വിക് തനിച്ചാണ് പശ്ചാത്തല സംഗീതമൊരുക്കി ഗാനമാലപിച്ചിരിക്കുന്നത് എന്ന പ്രത്യേകത ഈ 'ശാന്തമീ രാത്രി'ക്കുണ്ട്. സിനിമാഗാനരംഗത്തിന്റെ ഭാഗങ്ങളും ഋത്വിക്കിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാഗര്‍ ദാസ് ആണ് വീഡിയോ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

 

Content Highlights: Acapella Mammootty Song Rhithwik S Chand