യൂണിഫോം റണ്ണേഴ്‌സിന്റെ ബാനറിൽ അഖിൽ സുദേശൻ, അനന്ദു ശാന്തജൻ, അഭയ്.എം.എസ് എന്നിവർ ചേർന്ന് നിർമിച്ച് മിഖിൽ അജിത്,  അനന്ദു ശാന്തജൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത  'അഭിലാഷമേ...' എന്ന ​ഗാനം ശ്രദ്ധനേടുന്നു. അനന്ദു ശാന്തജൻ തന്നെയാണ് സം​ഗീത സംവിധാനം ചെയ്തിരിക്കുന്നത്. കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന" സെറീൻ "(ZEREEN) എന്ന ഷോർട്ട് ഫിലിമിലെ  'പ്രിയതേ..' എന്ന ഗാനത്തിലൂടെ അനന്ദു ശ്രദ്ധ നേടിയിരുന്നു.

അരുൺ കുമാർ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകരായ ഹൃദ്യ  ആർ.ദാസ്, അരുൺ.കെ.ജി എന്നിവരാണ്. നടനും അധ്യാപകനുമായ അഭയ്.എം.എസ് നായകനും ദേവു എന്നിവരാണ് അഭിനേതാക്കൾ.

ഗാനത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ  നിർവഹിച്ചിരിക്കുന്നത്  മിഖിൽ അജിത് ആണ്. പോപ്പിൻസ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ സംഗീത സംവിധായകരായ കൃഷ്ണലാൽ, വിഷ്ണു ശിവൻ എന്നിവരാണ് നിർവഹിച്ചത്. റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചത് റെജി (ശ്രീരാഗ് റെക്കോർഡിങ് സ്റ്റുഡിയോ, കരുനാഗപ്പള്ളി) ആണ്.

Content Highlights: ABHILASHAMAE music video album Malayalam