.
ഉണ്ണി മേനോൻ ആലപിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ആൽബം 'ആറ്റുവഞ്ചി പൂക്കൾ' ശ്രദ്ധേയമാകുന്നു. ആൽബത്തിലെ 'ആറ്റുവഞ്ചി പൂത്ത രാവിൽ..' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി സംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ പ്രശാന്ത് മോഹൻ എം.പിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ - ആൽബം മേഖലകളിൽ സംഗീത സംവിധായകനായി ദീർഘ നാളായി പ്രവർത്തിക്കുന്ന പ്രശാന്ത് മോഹൻ അഭിനേതാവ് കൂടിയാണ്. ബിന്ദു പി. മേനോനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.
ബ്ലിസ് റൂട്ട്സിന്റെ ബാനറിൽ രൂപേഷ് ജോർജാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ടോണി സിജിമോനും ജാൻവി ബൈജുവുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിൻറെ മിക്സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിർവ്വഹിച്ചിരിക്കുന്നു. റോസ്മേരി ലില്ലുവാണ് ഡിസൈനുകൾ. പി ആർ ഓ ശരത് രമേശ് , സുനിത സുനില്‍.
Content Highlights: Aattuvanji Pookkal video song released
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..