അഭിനേത്രിയും ഗായികയുമായ സുനിത നെടുങ്ങാടിയുടെ ക്രിസ്തുമസ്-പുതുവത്സര ഗാനം ശ്രദ്ധനേടുന്നു. 'ആവോ... ആ ഭി ജാവോ' എന്ന ഈ ഗാനം മലയാളികള്‍ക്ക് പുറമേ അന്യഭാഷ ശ്രേതാക്കളെയും ആകര്‍ഷിച്ചിരിക്കുകയാണ്.
''സമയം നിന്നെ വിളിക്കുന്നു വരിക ജീവിതത്തില്‍ മുഴുകുക അല്ലെങ്കില്‍ സമയത്തില്‍ മുഴുകുക.പുതിയ വര്‍ഷം ഒപ്പ് ചാര്‍ത്തിയിരിക്കുന്നു. പുതിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയട്ടെ. മനസ്സിനേറ്റ മുറിവുകളും അന്ധകാരവും മാറട്ടെ. പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ. സ്വപ്നങ്ങള്‍ ഇനിയും കൂട്ടി വെക്കുക. ഉറക്കെ പാടുക. എല്ലാവരുടെയും എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ. ഇത് പുതിയൊരു തുടക്കമാകട്ടെ. ഈ വേദന നമ്മള്‍ ആഹ്ലാദമാക്കും.ആ കഴിഞ്ഞു പോയ ദിനങ്ങള്‍ മറക്കുക. പുതിയ ദിവസങ്ങളെ പുണരുക. പുതിയ ആശകള്‍.. പുതിയ സങ്കല്പങ്ങള്‍... നാലു ദിക്കുകളും നിങ്ങള്‍ക്ക് കാവലായി. ഈ വര്‍ഷം നമുക്ക് സന്തോഷം നിറഞ്ഞതാകട്ടെ''- എന്നതാണ് ഈ ഹിന്ദി ഗാനത്തിന്റെ വരികളുടെ അര്‍ഥം.
സന്‍ജിത ഫ്രീ സോള്‍ എഴുതിയ വരികള്‍ക്ക് സൗരവ് ഗുപ്തയാണ് സംഗീതം നല്‍കിയിട്ടുള്ളത്. ഈ ഗാനത്തിന്റെ വീഡിയോ ആല്‍ബത്തില്‍ അഭിനയിക്കുന്നതും സുനിത നെടുങ്ങാടി തന്നെയാണ്. കോവിഡ് കാലത്ത് നിരവധി സംഗീത വിഡിയോകള്‍ സുനിത നെടുങ്ങാടിയുടെതായി പുറത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ഹിറ്റായത് ഈ പുതുവര്‍ഷ ഗാനമാണ്. ക്യാമറ കൈകാര്യം ചെയ്തത് അനന്ദു, രഞ്ജിത് രാജ് എന്നിവരാണ്. ബിനോയ് മന്നപ്പുള്ളിയാണ് വീഡിയോ, ജതിന്‍ ക്രസന്‍ഡോയാണ് അറേഞ്ചര്‍. പ്രശസ്ത ബാലസാഹിത്യകാരനായിരുന്ന പി.നരേന്ദ്രനാഥിന്റെ മകളായ സുനിത നെടുങ്ങാടി അഭിനേത്രി എന്ന നിലയിലും പ്രശസ്തയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്.
Content Highlights: Aao Aa Abhi Jao Christmas Song Happy New Year 2021, Sunitha Nedungadi