'ആകാശവാണി കൊച്ചി കേന്ദ്രം'; ലിറിക്കൽ വീഡിയോ ഗാനം പുറത്ത്


പുതിയങ്കം മുരളി എഴുതിയ വരികൾക്ക് കാർത്തിക് കൊടകണ്ടല ഈണം പകർന്നിരിക്കുന്നു. 

\"ആകാശവാണി കൊച്ചി കേന്ദ്രം\" വീഡിയോ ഗാനത്തിൽ നിന്ന്

ശിവകുമാർ, ഹുമൈ ചന്ദ്, അക്ഷത ശ്രീധർ, അർച്ചന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ആകാശവാണി കൊച്ചി കേന്ദ്രം" എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. വി അനുരുദ്ധ് നമ്പ്യാർ, വി ഇന്ദുമതി എന്നിവർ ആലപിച്ച "ആയുധങ്ങളേ"എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. പുതിയങ്കം മുരളി എഴുതിയ വരികൾക്ക് കാർത്തിക് കൊടകണ്ടല ഈണം പകർന്നിരിക്കുന്നു.

'ജബർദസ്ത്' ഫെയിം സതീഷ് ബത്തുല സംവിധാനം ചെയ്യുന്ന 'ആകാശവാണി കൊച്ചി കേന്ദ്രം', മിഥുന എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൈൻസ് സ്റ്റുഡിയോ എന്നി ബാനറിൽ എം എം അർജുൻ, കമൽ മേദഗോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഒരു ത്രില്ലിംഗ് ലവ് എന്റർടെയ്‌നർ ചിത്രമായ "ആകാശവാണി കൊച്ചി കേന്ദ്രം" തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റീലീസ് ചെയ്യും.

"സംവിധായകൻ സതീഷിന്റെ ആഖ്യാനം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമിത്. സിനിമയ്ക്ക് യൂണിവേഴ്‌സൽ പോയിന്റ് ലഭിച്ചതിനാൽ ഇതൊരു പാൻ-ഇന്ത്യ റിലീസ് ചിത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ആദ്യ ഗാനം വളരെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും" നിർമ്മാതാക്കളായ എം എം അർജുൻ, കമൽ മേദഗോണി എന്നിവർ ചേർന്ന് പറഞ്ഞു.

"വ്യത്യസ്തമായ ഒരു ലവ് എന്റർടെയ്‌നർ ത്രില്ലിംഗ് ചിത്രമാണ് "ആകാശവാണി കൊച്ചി കേന്ദ്രം". പ്രധാന അഭിനേതാക്കളെ കൂടാതെ മാധവി ലത, ദേവി പ്രസാദ് തുടങ്ങിയവരും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് സംവിധായകൻ സതീഷ് ബത്തുല പറഞ്ഞു.
സഹ നിർമ്മാണം- വിശ്വനാഥ് എം, ഹരികുമാർ ജി, കമൽ മേദഗോണി, ഛായാഗ്രഹണം-ആരിഫ് ലലാനി, എഡിറ്റർ-അമർനാഥ്,പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Content Highlights: Aakashavani cochin kendram Movie, Arumamagane Malayalam Lyrical Song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented