Aagneyi Malayalam Video
സ്ത്രീയുടെ ഉള്‍ക്കരുത്ത് പറഞ്ഞു കൊണ്ട് ആഗ്നേയി മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. വിവാഹ ശേഷം, ഭര്‍ത്താവിന്റെ നിഴലായി മാത്രം ഒതുങ്ങി കൂടി, വ്യക്തിത്വം നഷ്ട്ടപെട്ട്, നിര്‍വികാരയായ് തീര്‍ന്ന യുവതി ഇനിയെന്ത് എന്നറിയാതെ, തളര്‍ന്നു നിന്നപ്പോള്‍ അവളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ,അവളില്‍ തന്നെ കുടി കൊള്ളുന്ന സമാന്തര ശക്തികളായ മനസ്സും ഊര്‍ജവും, യുവതിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ആഗ്നേയിയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
ഖത്തറില്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ ആയിരുന്ന തൃശൂര്‍ സ്വദേശി ദേവിക മേനോനാണ് ആഗ്നേയിയുടെ സംവിധായിക. നര്‍ത്തകിയും കണ്ണൂര്‍ സ്വദേശിയുമായ മീര നായര്‍ അഗ്നേയിയുടെ വേഷത്തില്‍ എത്തുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത് അജിത് മാടപ്പള്ളത് ആണ്.
ജയ്സണ്‍ ജെ നായരുടെ സംഗീതത്തില്‍ നന്ദു കര്‍ത്തയാണ് പാടിയത്. ജസ്റ്റിന് മാത്യു, ബിജു കെ കൃഷ്ണന്, സീത പി വി, പ്രവീണ്‍, ജസീനകടവില്, ഇന്ദുജ'പ്രകാശ്, ആരതി ജയരാജ്, ശാലിനി എസ്.ജെ, റാസല്‍ പരീദ്, ജസ്റ്റിന് മാത്യു, യൂനുസ്, നിറം വിനു, ആജിത് സുകു, ഗോകുല്‍ വി ജി, നിഫിന്, ശിഹാബ്, ഉണ്ണി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Aagneyi Malayalam Video Album Devikaa Menon
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..