'ജാനി'ൽ സൂരജ് സന്തോഷ്
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം ആധാരമാക്കി തയ്യാറാക്കിയ 'ജാന്‍' എന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധനേടുന്നു. ആദി മന്‍വിന്‍ ചിട്ടപ്പെടുത്തിയ ഗാനം ആര്‍ദ്ര വി.എസ് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഗായകനും, സംഗീത സംവിധായകനുമായ സൂരജ് സന്തോഷ് പാടി അഭിനയിച്ചിരിക്കുന്നു.
ബഷീറിന്റെ പ്രേമലേഖനം വായിക്കുന്ന ഒരാള്‍ കേശവന്‍ നായര്‍ എന്ന കഥാപാത്രവുമായി താദാത്മ്യപ്പെടുന്നതും, കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്നതുമാണ് ജാനിന്റെ ഉള്ളടക്കം.
പാട്ടില്‍, കേബ ജെറിമിയ ഗിറ്റാര്‍, നാഥന്‍ ക്ലാരിനെറ്റ്, ഋതു വൈശാഖ് സ്ട്രിങ്‌സ് എന്നിവ വായിച്ചിട്ടുണ്ട്. ചെന്നൈയിലെ സൗണ്ട്‌ടെക്ക് മീഡിയ സ്റ്റുഡിയോയില്‍ മനോജ് കുമാര്‍ ആണ് മിക്‌സ് ആന്റ് മാസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷ്ണു എം എന്‍, മണിരത്‌നം കെ .എസ് എന്നിവരാണ് റെക്കോര്‍ഡിംഗ് എന്‍ജിനിയര്‍മാര്‍.
നിഴല്‍, ആയിഷ തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് എഡിറ്ററും, സ്റ്റെഫി സേവിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മധുര മനോഹര മോഹത്തിന്റെ എഡിറ്ററുമായ മാളവിക വി എന്‍ ആണ് പാട്ടിന്റെ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ദീപു ലക്ഷ്മണ്‍ ആണ് ക്യാമറ.
ആദി മന്‍വിന്റെ ആദ്യ ആല്‍ബമായ ദ റൂട്ട് നോട്ട്‌സിലെ രണ്ടാമത്തെ ഗാനമാണ് ജാന്‍. സിതാര കൃഷ്ണകുമാര്‍ പാടിയ സ്വയം എന്ന ആദ്യ പാട്ട് 2022ല്‍ പുറത്തിറങ്ങിയിരുന്നു. ഏഴ് പാട്ടുകളുള്ള ആല്‍ബത്തിലെ മറ്റ് പാട്ടുകള്‍ വരാനൊരുങ്ങുകയാണ്.
Content Highlights: Sooraj Santhosh The Root Notes premalekhanam vaikom muhammad basheer music album
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..