പ്രശസ്ത ബാലസാഹിത്യകാരന്‍ പി. നരേന്ദ്രനാഥിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ മകളും പ്രശസ്ത ഗസല്‍ ഗായികയുമായ സുനിത നെടുങ്ങാടി ഓണ്‍ലൈന്‍ സംഗീതമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഒരു ഇഷ്ടഗാനം ആലപിച്ച് വീഡിയോരൂപത്തില്‍ അയക്കണം. സിനിമാഗാനം, ലളിതഗാനം, മറ്റു ഭാഷകളിലുള്ള ഗാനങ്ങള്‍ തുടങ്ങി മത്സരാര്‍ഥിക്ക് ഇഷ്ടമുള്ള ഏത് വിഭാഗത്തില്‍പെട്ട ഗാനവും ആലപിച്ച് അയക്കാവുന്നതാണ്. 

ഒന്നാം സമ്മാനം 15000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 2500 രൂപയുമാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒട്ടേറെ പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുന്നതാണ്. ജൂലൈ 30 ആണ് വീഡിയോ അയക്കേണ്ട അവസാന തീയതി. 8157836427 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് വീഡിയോ അയക്കേണ്ടത്. അയച്ചുതരുന്ന വീഡിയോസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും. അതില്‍നിന്നും ലഭിക്കുന്ന ലൈക്കുകളും കമന്റുകളും മികച്ച ഗായകരെ തിരഞ്ഞെടുക്കാന്‍ സഹായിക്കും. 

നിബന്ധനകള്‍

1. രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.
2. 7 മുതല്‍ 15 വയസ്സു വരെ ഒരു വിഭാഗം.
3. 15 വയസ്സിനു മുകളില്‍ മറ്റൊരു വിഭാഗം 
3.വീഡിയോയുടെ സമയപരിധി 5 മിനിറ്റില്‍ കൂടുവാന്‍ പാടില്ല.
4) കരോക്കെ ഉപയോഗിച്ചും ഉപയോഗിക്കാതെയും പാടാം.
5) മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ Facebook Page Like ചെയ്തിരിക്കണം.
6. വീഡിയോ അയച്ചു തരുമ്പോള്‍ നിങ്ങളുടെ പേരും വയസും പ്രത്യേകം ഉള്‍പെടുത്തേണ്ടതാണ്.
7. പ്രഗല്‍ഭരായ സംഗീതജ്ഞര്‍ വിലയിരുത്തുന്ന ഈ മത്സരത്തിന്റെ അന്തിമതീരുമാനം  വിധികര്‍ത്താക്കളുടേതായിരിക്കും

poster

Content highlights : a tribute to malayalam writer p narendranath online music competition