ക്കള്‍ക്കൊപ്പം വേദിയില്‍ പാട്ടു പാടി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. അമേരിക്കന്‍ മ്യൂസിക് ബാന്റായ ജോഷ്വാ ത്രീ ടൂറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന സംഗീത സദസ്സിലാണ് റഹ്‌മാനോടൊപ്പം മക്കളായ ഖദീജയും റഹീമയും പങ്കെടുത്തത്. അഹിംസ എന്നായിരുന്നു സംഗീത സദസ്സിന്റെ പേര്. 

ആദ്യമായാണ് റഹ്‌മാനൊപ്പം പെണ്‍മക്കള്‍ സംഗീത വേദിയിലെത്തുന്നത്. മകന്‍ എ.ആര്‍ ആമീനൊപ്പംറഹ്‌മാന്‍ വേദി പങ്കിട്ടുണ്ട്. റഹ്‌മാന്റെ പാത പിന്തുടര്‍ന്ന് സംഗീത സംവിധാന രംഗത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമീന്‍. മണിരത്‌നം സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ മകന്‍ ആമീന്‍ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Content Highlights: A.R. Rahman's first song video with daughters Khatija and Raheema, The Joshua Tree Tour 2019 concert