ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഓണാഘോഷം വിദേശങ്ങളിൽപ്പോലും എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ഓണത്തോടനുബന്ധിച്ച് സന്ദേശം നൽകിയിരുന്നു. രാജ്യത്തും മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിനു പുറത്തും ഇന്ന് ഓണമാഘോഷിക്കാറുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് എ ആർ റഹ്മാനും. ഫെയ്സ്ബുക്കിലൂടെയായിരുന്നു ആശംസ.

മലയാളത്തിലാണ് റഹ്മാൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഈ വർഷം റഹ്മാന്റെ ഒരു ഓണപ്പാട്ട് കൂടി പ്രതീക്ഷിച്ചുവെന്നാണ് ആരാധകർ പറയുന്നത്. അടുത്ത വർഷം പാട്ടുമായെത്തണേയെന്നും കന്റുകളുണ്ട്.

 


Content Highlights :a r rahman facebook post onam wishes