രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ ദിനരാത്രങ്ങളെന്നില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് എ.ആര്‍. റഹ്മാന്‍. അവരെല്ലാം ധൈര്യപൂര്‍വം അവരുടെ ജീവിതങ്ങള്‍ പണയപ്പെടുത്തി നമ്മെ രക്ഷിക്കാന്‍ നോക്കുമ്പോള്‍ അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

റഹ്മാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

'നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തില്‍ ഒരുമിച്ചു നില്‍ക്കണം. മനുഷ്യത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണ്. നമ്മുടെ അയല്‍ക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം. 

ദൈവം നമുക്കുള്ളില്‍ തന്നെയാണ്. ഇപ്പോള്‍ മതസ്പര്‍ധയക്കുള്ള സമയമല്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങള്‍ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ ഗുണകരമായി ഭവിക്കും. വൈറസ് പടര്‍ത്തി മറ്റ് മനുഷ്യരെ ഉപദ്രവിക്കാതിരിക്കൂ. നിങ്ങള്‍ വൈറസിന്റെ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വര്‍ധിപ്പിക്കേണ്ട സമയവുമല്ല ഇത്. ചിന്തിച്ച് പ്രവര്‍ത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകള്‍ നമ്മുടെ കൈയിലാണെന്ന ചിന്തയില്‍...'

Content Highlights :  a r rahman facebook post about corona virus awareness