കോവിഡ് ചികിത്സയിൽ ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാർഥിച്ച് എ ആർ റഹ്മാനും കെ എസ് ചിത്രയും. എസ് പി ബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും ചിത്ര പറയുന്നു. സംഗീതാരാധകരോട് ആ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാർഥനയിൽ പങ്കുചേരണമെന്ന് എ ആർ റഹ്മാനും പറയുന്നു.

 

 

എ ആർ റഹ്മാന്റെ ആദ്യ ചിത്രം 'റോജ' മുതൽ എസ് പി ബിയുമായി അടുത്ത ബന്ധമുണ്ട്. ചിത്രയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലും വേദികളിലും എസ് പി ബി പാടിയിട്ടുണ്ട്.

Content Highlights :A R Rahman and K S Chithra pray for SP Balasubramanyam speedy recovery