-
ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമാവാത്തതുകൊണ്ടും, പാട്ടിനൊരു ആകര്‍ഷകമായ കൊറിയോഗ്രാഫി ഇല്ലാത്തതുകൊണ്ടുമൊക്കെ വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ പോയ ചില പാട്ടുകളുണ്ട്. 'മഴ ഞാനറിഞ്ഞിരുന്നില്ല' അത്തരത്തിലൊന്നാണ്.
'മഴ ഞാന്‍ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല
എന്റെയുള്ളില്‍ നിന്‍ ചിരി നേര്‍ത്ത് പടരും വരെ'
റഫീക് അഹമ്മദിന്റെ ഹൃദയസ്പര്‍ശിയായ ഈ വരികള്‍ക്ക് സംഗീതം നല്‍കിയത് വീത് രാഗ്-ബെന്നെറ്റ് ആണ്.
2009 ല്‍ ഇറങ്ങിയ ഡോ.പേഷ്യന്റിലെ ഗാനം 11 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതപ്രേമികള്‍. ഹൃദ്യമായ പ്രണയകവിതയുടെ ആത്മാവ് നിലനിര്‍ത്തിക്കൊണ്ട് ആലപിച്ചിരിക്കുന്നത് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്സ് പ്രൊഫസര്‍ കൂടിയായ ഡോ:അനൂപ് ശിവശങ്കരനാണ്.
വിസ്മരിക്കപ്പെട്ടുപോയ ഗാനങ്ങളെ വീണ്ടും ഓര്‍ത്തെടുപ്പിക്കുന്നതില്‍ കവര്‍ സോങ്ങുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്.
Content Highlights: a beautiful cover song of Mazha njan Arinjirunnilla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..