ൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയുടെ ഗാനം പുറത്തിറങ്ങി. അരിജിത് സിംഗ് ആണ് ലെഹരാ ദോ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. കൗസർ മുനീറിന്റെ വരികൾക്ക് പ്രീതം സംഗീതം നൽകിയിരിക്കുന്നു. കൗസർ മുനീർ ആണ് വരികൾ എഴുതിയിരിക്കുന്നത്. 

കബീർ ഖാന്‍ സംവിധാനംചെയ്യുന്ന 83 മലയാളത്തിലും പ്രദർശനത്തിനെത്തും. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 

രൺവീർ സിംഗാണ് ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത് . താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുക്കോണുമുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബർ 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കബീർ ഖാൻ, ദീപിക പദുക്കോൺ, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, 83 ഫിലിം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി യോജിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ കബീർ ഖാൻ പറഞ്ഞു. ചിത്രത്തിന് പൃഥ്വിരാജിന്റെ പിന്തുണ പ്രാദേശിക പ്രേക്ഷകർക്ക് ഏറെ ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: 83, Lehra Do, Ranveer Singh, Kabir Khan, Pritam, Arijit Singh