'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു', കാലം കൈയൊപ്പിട്ട ആ വരികൾക്ക് ഇന്ന് അമ്പതു വയസ്സ്


ഈ പാട്ടിനു രണ്ടാംഭാഗം പോലെ ഒരെണ്ണം അച്ഛൻ ആലോചിച്ചിരുന്നതായി മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ

വയലാർ രാമവർമയും ദേവരാജനും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

പ്രവചനസ്വഭാവമുള്ള ആ വരികൾ പിറന്നിട്ട് ഇന്ന് അമ്പതാണ്ട്. അഞ്ചുപതിറ്റാണ്ടുമുൻപ്‌, ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു... മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു മനസ്സു പങ്കുവെച്ചു’വെന്ന് വയലാർ രാമവർമ കുറിക്കുമ്പോൾ ഈ വരികൾക്കു കാലംചെല്ലുന്തോറും പ്രസക്തി കൂടുമെന്ന് അദ്ദേഹം ഓർത്തിരിക്കില്ല.

കെ.ടി. മുഹമ്മദിന്റെ രചനയിൽ കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിനിമ റിലീസ് ചെയ്തത് 1972 ജൂലായ് 21-നായിരുന്നു.

എല്ലാ ഈശ്വരസങ്കല്പങ്ങൾക്കും മേലെ മനുഷ്യനെ പ്രതിഷ്ഠിച്ച കവിയായിരുന്നു വയലാർ. മികച്ച ഭക്തിഗാനങ്ങളെഴുതിയിട്ടുണ്ട് അദ്ദേഹം. എന്നാൽ, മനുഷ്യനെ മുൻനിർത്തിയുള്ള തന്റെ കാഴ്ചപ്പാടുകളും ശാസ്ത്രീയസത്യങ്ങളും ജനങ്ങളിലെത്തിക്കാനും വയലാർ ശ്രമിച്ചു. ഇതു കൂടുതൽപ്പേരിലേക്കെത്തുന്നതിന് സിനിമാഗാനമാണ് നല്ലതെന്ന് അദ്ദേഹത്തിനറിയാമായിരുന്നുവെന്നു ഗാനരചയിതാവായ ശ്രീകുമാരൻതമ്പി ഓർക്കുന്നു. ‘പ്രവാചകൻമാരേ പറയൂ പ്രഭാതമകലെയാണോ..’ എന്ന പാട്ടിലും വയലാറിന്റെ ഈ കാഴ്ചപ്പാടു വ്യക്തമാണ്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് 1969-ലാണ്. തൊട്ടടുത്തവർഷം ‘പേൾവ്യൂ’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ ഈ ശാസ്ത്രസത്യം വ്യക്തമാക്കുന്ന ഒരു ഗാനമെഴുതി.

‘തങ്കത്താഴികക്കുടമല്ല...താരാപഥത്തിലെ രഥമല്ല

ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണമയൂരമല്ല...’

ഈ പാട്ടിൽ അദ്ദേഹം ഇതുകൂടിയെഴുതി. ‘ഏതോ വിരഹത്തിൻ ഇരുൾവന്നു മൂടുമൊരേകാന്ത ശൂന്യതയല്ലോ..അവിടെയൊരേകാന്ത ശൂന്യതയല്ലോ..’ ചന്ദ്രബിംബം എന്ന പരമ്പരാഗത കാവ്യസങ്കല്പത്തെയാണ് അദ്ദേഹം പൊളിച്ചുകളഞ്ഞത്. വയലാർ എന്ന കവിയുടെ ബുദ്ധിയും കാഴ്ചപ്പാടുകളുമാണ് ഇത്തരം പാട്ടുകളിലൂടെ വെളിവാകുന്നതെന്നു ശ്രീകുമാരൻതമ്പി ചൂണ്ടിക്കാട്ടി. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികൾ ഗദ്യമാണെന്നു തോന്നിക്കാമെന്നു ദേവരാജൻ മാഷ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിലെ കവിതയല്ല, സന്ദേശമാണ് വയലാർ കണക്കിലെടുത്തത്. അതാണ് ആ പാട്ട് കാലാതിവർത്തിയാകാൻ കാരണം.

ഈ ഗാനത്തിനു ദേശീയ അവാർഡുനൽകിയ ജൂറിയിൽ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളായ തകഴിയുമുണ്ടായിരുന്നു. ജൂറിയിൽ ഈ പാട്ടിന്റെ അർഥം വിവരിച്ചുവാദിക്കാൻ തകഴിക്കു കഴിഞ്ഞു- ശ്രീകുമാരൻതമ്പി പറഞ്ഞു. മികച്ച വരികൾക്കു വയലാറിനും ആലാപനത്തിന് യേശുദാസിനും ദേശീയ അവാർഡുലഭിച്ചു.

ഈ പാട്ടിനു രണ്ടാംഭാഗം പോലെ ഒരെണ്ണം അച്ഛൻ ആലോചിച്ചിരുന്നതായി മകനും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ പറയുന്നു. മരിക്കുന്നതിനു മുൻപ്‌ മുംബൈയിലിരുന്ന് രണ്ടുതരത്തിലുള്ള പല്ലവി എഴുതി. ‘മനുഷ്യൻ ജയിച്ചു മതങ്ങൾ തോറ്റു മഹാപ്രപഞ്ചം കണ്ടു ചിരിച്ചു’ എന്നായിരുന്നു ഒന്ന്. ‘മനുഷ്യൻ തോറ്റു മതം ജയിച്ചു മഹാപ്രപഞ്ചം കണ്ടു കരഞ്ഞു..’എന്നു രണ്ടാമത്തേത്. ഏതായിരുന്നു അന്തിമമായി ഉപയോഗിക്കാനിരുന്നതെന്നറിയില്ല. ഈ പാട്ടു പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല- ശരത് പറയുന്നു.

Content Highlights: manushyan mathangale song, 50 years for manushyan mathangale srishtichu song, vayalar ramavarma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented