03:00 AM മ്യൂസിക് വീഡിയോയിൽ ലുക്മാൻ
കോഴിപ്പങ്കിന് ശേഷം ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി നിർമ്മിക്കുന്ന പുതിയ മ്യൂസിക് വീഡിയോ 03:00 AM പുറത്തിറങ്ങി. ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലീംകുമാർ പാടിയ മ്യൂസിക് ആൽബത്തിന്റെ വരികൾ മുഹ്സിൻ പരാരിയുടേതാണ്.
ലുക്ക്മാൻ അവറാനാണ് ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദ് ഫാറ്റിൽ ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിങ്ങും ചെയ്ത മ്യൂസിക് വീഡിയോ റൈറ്റിംഗ് കമ്പനിയുടെ യൂറ്റ്യൂബ് ചാനലിലും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM മ്യൂസിക് വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച്കൊണ്ടാണ് വീഡിയോ എത്തിയത്. നേരത്തെ ജൂൺ ഒന്നിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. പി.ആർ.ഒ- ആതിര ദിൽജിത്ത്
Content Highlights: 03:00 AM New Music Album, Salim Kumar, Lukman Avaran, Sekhar Menon, Muhsin Parari
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..