ണവാട്ടി പെണ്ണിൻ്റെ കഥ പറഞ്ഞു കൊണ്ട് മ്യൂസിക് 247 പുതിയ വീഡിയോ ഗാനം പുറത്തിറക്കി. സ്ത്രീകളുടെ കഥകൾ കോർത്തിണക്കിക്കൊണ്ട് എത്തുന്ന 'ക്രോസ്സ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലേതാണ് മേലാകെ  എന്ന ഈ ഗാനം. 

കുളിരോലും കെെ നീട്ട് രാവെ മൊഞ്ചത്തി എന്നു തുടങ്ങുന്ന  ഒപ്പനപ്പാട്ട് പാടിയിരിക്കുന്നത്  ശ്വേത മോഹനും അനിത ഷെയ്‌ഖുമാണ്. അനിത ഷെയ്ഖ് തന്നെയാണ് റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും.

പത്തു ചിത്രങ്ങളിലൂടെ പത്തു സ്ത്രീകൾ തങ്ങളുടെ വ്യത്യസ്തമായ ജീവിത സന്ദർഭങ്ങളെ നേരിടുന്ന കഥകളാണ്  ക്രോസ്സ്‌റോഡ് എന്ന സമാഹാരത്തിലുള്ളത്. പത്തു സംവിധായകര്‍ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് മംമ്ത മോഹന്‍ദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ്.

ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്രോസ്സ്‌റോഡ്   ഒരുക്കിയിരിക്കുന്നത്.  ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ് ചിത്രങ്ങളുടെ സംവിധായകര്‍. മ്യൂസിക്247നാണ്   മ്യൂസിക് പാർട്ണർ. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് 'ക്രോസ്സ്‌റോഡ്' നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 13ന് തീയേറ്ററുകളിൽ എത്തും.