പ്രേമത്തിലെ മലര്‍ ടീച്ചറായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച സായിക്ക് അവിടെയും ആരാധകര്‍ ഏറെയാണ്. ഫിദക്ക് ശേഷം മിഡില്‍ ക്ളാസ് അബ്ബായി, കണം തുടങ്ങിയ ചിത്രങ്ങളും സായിയുടേതായി പുറത്തിറങ്ങിയിരുന്നു.

സായിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'പടി പടി ലെച്ചേ മനസു'. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഷര്‍വാനന്ദാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകരണമാണ് ടീസറിന് ലഭിച്ചരിക്കുന്നത്. 20 ലക്ഷത്തിലധികം ആളുകളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ടീസര്‍ കണ്ടിരിക്കുന്നത്. 

സായ് പല്ലവിയും വരുണ്‍ തേജും ഒന്നിച്ചഭിനയിച്ച ഫിദയിലെ 'വച്ചിന്തേ' എന്ന ഗാനവും നേരത്തെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 15 കോടിയിലധികം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടത്. നാല് ലക്ഷത്തിനടുത്ത് ലൈക്കും ഗാനം നേടി 

sai pallavi new telugu movie Padi Padi Leche Manasu Teaser Sharwanand Hanu Raghavapudi