മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രാമാ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും ആശാ ശരതുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമാ. ഇതിന് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, അരുന്ധതി നാഗ്, ബേബി ലാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.
Content Highlights : mohanlal ranjith drama new movie teaser asha sarath kaniha siddique mohanla renjith movie drama