പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ആയി വന്ന് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മറുഭാഷകളിലേക്ക് ചേക്കേറിയ താരം കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അനുപമയുടെ പുതിയ തെലുഗ് ചിത്രത്തകിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 'ഹലോ ഗുരു പ്രേമ കൊസാമെ 'എന്ന ചിത്രത്തിന്റെ ടീസറില്‍ അതീവ ഗ്ലാമറസായാണ് അനുപമ എത്തുന്നത്. ടീസര്‍ പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. 


ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ്  നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ്.കെ.ചക്രവര്‍ത്തിയാണ് ഛായാഗ്രഹണം. ദില്‍ രാജു നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളില്‍ എത്തും. 

 

Content highlights : Anupama Parameswaran telugu movie Hello Guru Prema Kosame Teaser anupama glamorous teaser viral