പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന 'മരക്കാർ : അറബിക്കടലിന്റെ സിംഹം' ചിത്രത്തിലെ കണ്ണിൽ എന്റെ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് വരികൾ. ഗാനത്തിൽ സൂഫി വരികൾ കൂടി ഉൾച്ചേർന്നിരിക്കുന്നു. ഷാഫി കൊല്ലം ആണ് സൂഫി വരികൾ രചിച്ചിരിക്കുന്നത്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2019-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നു. മധു, സുനിൽ ഷെട്ടി, അർജുൻ സർജ, ഫാസിൽ സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, മാമുക്കോയ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, സുഹാസിനി മണിരത്നംം എന്നിങ്ങനെ വലിയ താരനിര തന്നെ വേഷമിടുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. തുടർന്നാണ് ദേശീയ പുരസ്കാരത്തിന് ചിത്രം അർഹമായത്.


Content highlights :mohanlal priyadarsan movie marakkar arabikadalinte simham lyrical video