സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പിറകേ വിവാദവും. മികച്ച കഥായ്ക്കുളള പുരസ്‌കാരത്തെ ചൊല്ലിയാണ് പുതിയ വിവാദം. മികച്ച കഥയ്ക്കുളള പുരസ്‌കാരം നേടിയ ഹരികുമാറിനെതിരെയാണ് ആരോപണം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് ഹരികുമാര്‍ മികച്ച കഥയ്ക്കുളള അവാര്‍ഡ് ലഭിച്ചത്.എന്നാല്‍ ഈ കഥ തന്റെതാണെന്ന വാദവുമായെത്തിയിരിക്കുകയാണ് നജീം കോയ. 

തന്റെ കഥയാണിതെന്നും ഹരികുമാര്‍ തന്റെ കഥ മോഷ്ടിച്ചതാണെന്നുമാണ് കോയ പറയുന്നത്. ഇതേക്കുറിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിച്ചതായും നജീം പറയുന്നു. പിന്നെ, എന്തിനാണ് ഹരികുമാര്‍ ഈ കഥ പുരസ്‌കാരത്തിന് അയച്ചതെന്നും നജീം കോയ ചോദിക്കുന്നു.