ടൊവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കള' വലിയ ജന ശ്രദ്ധനേടുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയവും അവരുടെ പോരാട്ടവും സംസാരിക്കുന്ന ഈ ചിത്രം മാറുന്ന മലയാള സിനിമയുടെ യാത്രയ്ക്ക് ഇന്ധനം പകര്‍ന്നിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രോഹിത് വി.എസ്. സംസാരിക്കുന്നു.

''അഞ്ച് വര്‍ഷം മുന്‍പ് എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമാണ് കള പോലുള്ള ഒരു സിനിമ ചെയ്യണമെന്നത്. പൂര്‍ണമായും ഫ്‌ളിപ്പ് ആകുന്ന ഒരു കഥ. പക്ഷേ അതെവിടെ എങ്ങിനെ ചെയ്യണമെന്ന് അന്ന് ധാരണയില്ലായിരുന്നു. ഇപ്പോഴാണ് അതിന് സമയമായത്. ഈ കഥ ടൊവിനോ തോമസ് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് കഥ സുമേഷ് മൂറിനെ കണ്ടു പിടിച്ച് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ പെട്ടന്ന് സംഭവിച്ച ഒരു സിനിമയാണ്.

രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ്. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. രണ്ടുപേര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് അതില്‍ ചോരയൊഴുകും. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ മൂറിന്റെ കഥാപാത്രത്തിന് ഒപ്പമാണ്. അയാളാണ് ശരി. പ്രേക്ഷകരും അയാള്‍ക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സിനിമ തീയേറ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് എന്നോട് ചിലര്‍ ചോദിച്ചു, ഷാജി അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ, ഒരു പട്ടിയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാണല്ലോ എന്ന്?. അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്.''

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Content Highlights: Rohith VS Director of Kala Movie Interview, Tovino Thomas, Sumesh Moor, politics