ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയല്ല, കഥാപാത്രമായി പെരുമാറുന്നതായിരുന്നു വെല്ലുവിളിയായെന്ന് മോഹന്‍ലാല്‍. ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദൃശ്യം 2 കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ആദ്യഭാഗത്തില്‍ ജോര്‍ജ്ജ് കുട്ടി പെരുമാറുന്നത് പോലെയല്ല രണ്ടാം ഭാഗത്തില്‍ അദ്ദേഹം പെരുമാറുന്നത്. ആദ്യഭാഗത്തിൽ കാണിക്കേണ്ടഇമോഷനല്ല രണ്ടാം ഭാഗത്തിൽ അയാള്‍ കാണിക്കുന്നത്. അയാള്‍ ഭയം പുറത്ത് കാണിക്കുന്നില്ല. ജോര്‍ജ്ജ് കുട്ടിയുടെ സ്വഭാവവും കാഴ്ചപ്പാടും പെരുമാറ്റരീതിയുമെല്ലം വല്ലാതെ മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ആ ജോര്‍ജ്ജ് കുട്ടിയെ എനിക്ക് പോലും മനസ്സിലായിട്ടില്ല എന്ന്.

ദൃശ്യം ആദ്യഭാഗം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആരുടെ പ്രകടനമാണ് മികച്ചതായി തോന്നിയതെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ പ്രതികരിച്ചു. പ്രകടനത്തേക്കാളുപരി തിരക്കഥയാണ് ദൃശ്യത്തിന്റെ കരുത്തെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

ദൃശ്യം റീമേക്കില്‍ വേഷമിട്ടവരെല്ലാം മികച്ച നടന്‍മാരാണ്. അവരെ പ്രേക്ഷകര്‍ക്ക് ഇഷ്ടവുമാണ്. അതുകൊണ്ടാണല്ലോ സിനിമ ഹിറ്റായത്. എന്റെ സിനിമ വേറൊരു ഭാഷയില്‍ ആരു ചെയ്താലും എനിക്കിഷ്ടമാണ്. അതുകൊണ്ടു തന്നെ താരതമ്യം ചെയ്തു പറയാനാകില്ല. എല്ലാ അഭിനേതാക്കളും സിനിമയോട് നീതി പുലര്‍ത്തി- മോഹന്‍ലാല്‍ പറഞ്ഞു. 

Content Highlights: Mohanlal About Drishyam 2 Movie, Interview, Jeethu Joseph