മലയാള സിനിമയിൽ 15 വർഷം പിന്നിടുകയാണ് പ്രിയ നടി മംമ്ത മോഹൻദാസ്. മികച്ച അഭിനേത്രി, അതിലേറെ മികച്ച ​ഗായിക ഇപ്പോഴിതാ ആ ചിറകിലേക്ക് ഒരു പൊൻതൂവൽ കൂടി. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമാണ രം​ഗത്തേക്ക് കൂടി ചുവട് വയ്ക്കുകയാണ് താരം.

ഈ ബാനറിലെ ആദ്യ പ്രോജക്ട് ഒരു മ്യൂസിക് സിം​ഗിളാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന ഖ്യാതിയോടെ പുറത്തിറങ്ങുന്ന ലോകമേ എന്ന മ്യൂസിക് സിം​ഗിൾ മംമ്തയുടെ ജന്മദിനമായ നവംബർ 14 ന് റിലീസ് ചെയ്തിരിക്കുകയാണ്. പുതിയ സംരംഭത്തെക്കുറിച്ചും പതിനഞ്ച് വർഷത്തെ സിനിമാ യാത്രയെ കുറിച്ചും മംമ്ത മനസ് തുറക്കുന്നു.

Content Highlights : Mamta Mohandas Interview production company 15 years in cinema Industry