ണ്‍റോ തുരുത്ത്, പേരറിയാത്തവര്‍, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഇന്ദ്രന്‍സ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്ന് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. വിശേഷങ്ങള്‍ അറിയാന്‍ വിളിച്ചപ്പോള്‍, അടൂരിന്റെ 'പിന്നെയും' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇന്ദ്രന്‍സ്.

''കാത്തിരുന്നതുപോലെ ഈ ചിത്രത്തിലേക്ക് അടൂര്‍ സാര്‍ വിളിച്ചു. വലിയ സന്തോഷം. നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങള്‍ക്കുശേഷം അടൂര്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞേ അടുത്ത ചിത്രത്തിലേക്ക് കടക്കൂ.''

വരാനിരിക്കുന്ന പാതിയില്‍ നായകവേഷമല്ലേ...?

അതെ, ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി, തെയ്യം മുഖമെഴുത്തുകാരനും നാട്ടുവൈദ്യനുമായ കമ്മാരന്‍ എന്ന കലാകാരന്റെ കഥപറയുന്നു. പട്ടണം റഷീദ് കഥാപാത്രത്തിന് വ്യത്യസ്തമായ ചമയമാണ് ഒരുക്കിയത്. പാതിബോധവും കാഴ്ചയും ഉള്ള കമ്മാരന്‍ എന്റെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.

ബിജു ബര്‍ണാഡിന്റെ ലോനയും വരാനിരിക്കുന്നുണ്ടല്ലോ?

അതെ, അന്തര്‍മുഖനായ മെക്കാനിക്കാണ് ലോന. സ്വന്തം മേല്‍വിലാസം തേടിയുള്ള അയാളുടെ യാത്രയുടെ കഥയാണത്.
കഴിഞ്ഞ തവണ ദേശീയ അംഗീകാരത്തിന്റെ അവസാന റൗണ്ടില്‍ എത്തിയ ആളാണ്. എന്തൊക്കെയാണ് മറ്റ് പ്രതീക്ഷകള്‍?
കേള്‍ക്കുമ്പോള്‍ സന്തോഷം, മത്സരിക്കാന്‍ ആരെങ്കിലും വേണ്ടേ. അംഗീകാരങ്ങള്‍ നേടിയ മണ്‍റോ തുരുത്ത് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മുരളിഗോപിയും അനൂപ് മേനോനും ഒന്നിക്കുന്ന പാവയാണ് മറ്റൊരു ചിത്രം.