ഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. പാച്ചുവും അത്ഭുത വിളക്കും എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പങ്കുവെക്കുകയാണ് അഖില്‍ സത്യന്‍.

ആദ്യ ചിത്രം ഫഹദിനൊപ്പം

അച്ഛന് മോഹന്‍ലാല്‍ എന്നപോലെയാണ് തനിക്ക് ഫഹദ് എന്ന് പറയുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ കൂടിയായ അഖില്‍ സത്യന്‍. അടുത്ത സുഹൃത്താണ് ഫഹദ്. പക്ഷെ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഫഹദില്‍നിന്ന് അത്ഭുതങ്ങള്‍ ആണ് കാണുക. ഫഹദ് എന്ന നടനോട് എന്നും ആരാധനയാണ്. ഫഹദ് പറഞ്ഞിരിക്കുന്നത്, ഇതുവരെ കാണാത്ത സാധനം തരാം എന്നാണ്. തമാശ ചെയ്യാന്‍ എന്നും ഫഹദിന് താത്പര്യമുണ്ട്. സാധാരണയായി ഫഹദിന് ലഭിക്കുന്ന കഥാപാത്രങ്ങള്‍ അല്‍പ്പം ഗൗരവമുള്ളതാണ്. താന്‍ എഴുതി വെച്ചത് ഫഹദ് അഭിനയിച്ചു കാണുന്നതിലുള്ള എക്‌സൈറ്റ്‌മെന്റും ഉണ്ട്.

പേരില്‍ ഒരു ഫാന്റസി ഉണ്ട്

ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. പക്ഷെ ചെറിയ മിസ്റ്ററി ഒളിഞ്ഞിരിപ്പുണ്ട്. വളരെ ഗാഢമായ ഹൃദയവികാരങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ പ്രധാന റോളില്‍ ഉണ്ട്. പല പ്രായത്തിലുള്ളവരാണ്. വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ് എന്നിവര്‍. അഞ്ജനയാണ് ഫഹദിന്റെ നായിക. ജയലളിതയുടെ കഥ പറഞ്ഞ ക്വീന്‍ സീരീസില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

ലൊക്കേഷന്‍

ബോംബെ, ഹൈദരാബാദ്, ഗോവ, കേരളം എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ബോംബെയിലുള്ള ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. അപ്പോഴേക്കുമാണ് കോവിഡ് വന്നത്. ഇനി ഏപ്രിലില്‍ ചിത്രീകരണം പുനരാരംഭിക്കും.

സിനിമയുടെ അണിയറക്കാര്‍

Resuming Shoot April 2021

Posted by Fahadh Faasil on Monday, 4 January 2021

ഏറ്റവും മികച്ച ക്രൂവാണ് ചിത്രത്തിന് പിന്നില്‍. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനടക്കം സംഗീതം നിര്‍വഹിച്ച ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നല്‍കുന്നത്. ഇന്ത്യ കാണാന്‍ പോകുന്ന ഏറ്റവും മികച്ച സംഗീതജ്ഞനായിരിക്കും അദ്ദേഹം. ഗൗതം മേനോന്റെ സഹോദരി ഉത്തര മേനോനാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. അജിത്ത്, ബച്ചന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുണ്ട് അവര്‍ക്ക്. കാക്ക കാക്ക എന്ന ചിത്രം മുതല്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് രാജീവന്‍. അദ്ദേഹമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

(സത്യന്‍ അന്തിക്കാടിനൊപ്പം 10 വര്‍ഷം അസോസിയേറ്റായിരുന്നു അഖില്‍ സത്യന്‍. പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു).

Content Highlights: Akhil Sathyan, Sathyan Anthikkad's son to direct Fadhdh Faasil Movie, Pachuvum Athbhudavilakkum, Anoop Sathyan