ബോളിവുഡ് താരം സോനം കപൂറിന്റെ വിവാഹാഘോഷങ്ങളില്‍ നിറഞ്ഞ്് നിന്നത് സഹോദരനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂര്‍ ആണ്. മെഹന്ദി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഒരു സഹോദരന്റെ കടമകള്‍ ഏറ്റെടുത്ത് അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനും സോനത്തെ മണ്ഡപത്തിലേക്ക് ആനയിക്കാനുമെല്ലാം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു അര്‍ജുന്‍.

എന്നാല്‍ ബോളിവുഡിലെ താരങ്ങളെല്ലാം നിറഞ്ഞു നിന്ന വിവാഹസത്കാരത്തിലെ അര്‍ജുന്റെ അസാന്നിധ്യമാണ് പാപ്പരാസികള്‍ക്കിടയില്‍ സംസാരവിഷയം. പാര്‍ട്ടിയില്‍ പങ്കെടുക്കാനായി  ബോളിവുഡിന്റെ മസില്‍​മാന്‍ സല്‍മാന്‍ ഖാന്‍ എത്തിയതിന് ശേഷമാണ് അര്‍ജുന്റെ ഈ പിന്‍വാങ്ങല്‍ എന്നതാണ് ചര്‍ച്ചയാകുന്നത്. ഇരുവര്‍ക്കുമിടയില്‍ അത്ര ചെറുതല്ലാത്ത അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ തന്നെ പാര്‍ട്ടി തീരുവോളം ഇരുവരും പരസ്പരം മുഖം കൊടുക്കാതെ നടക്കുകയായിരുന്നുവെന്നാണ് പിങ്ക്​വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദമായിരുന്നു ആദ്യ നാളുകളില്‍ ഉണ്ടായിരുന്നത്. സല്‍മാനെ തന്റെ മാര്‍ഗദര്‍ശിയായാണ് അര്‍ജുന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ സല്‍മാന്റെ സഹോദരന്റെ മുന്‍ ഭാര്യയും ബോളിവുഡ് നടിയുമായ മലൈക അറോറയുമായി അര്‍ജുന്  ഏറെ അടുപ്പമുണ്ടായിരുന്നതാണ് ഇരുവര്‍ക്കുമിടയില്‍ സ്പര്‍ദ്ധ വളര്‍ത്തിയത്. സല്‍മാന്റെ സഹോദരി അര്‍പ്പിതയുമായി പ്രണയത്തിലായിരുന്ന അര്‍ജുന്‍ ആ ബന്ധം വേണ്ടെന്നു വച്ചതും ഇരുവര്‍ക്കുമിടയില്‍ ശത്രുത വളരാന്‍ കാരണമായി. ഇതോടെയാണ് ഇരുവരും  തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാതെയായത്. 

1998 ലാണ് ബോളിവുഡ് നടിയും അവതാരകയും നര്‍ത്തകിയുമായ മലൈക അറോറ സല്‍മാന്റെ സഹോദരനും സംവിധായകനും നിര്‍മാതാവുമായ അര്‍ബാസ് ഖാനെ വിവാഹം കഴിക്കുന്നത്.  കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Content Highlights: salman khan arjun kapoor sonam wedding salman and arjun malaika arora bollywood